Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Years

മി​നി​മം ബാ​ല​ന്‍​സ്; ബാങ്കുകൾ പിഴയായി ഇടാക്കിയത് കോടികൾ, മൂ​ന്ന് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലാ​യി സ​മാ​ഹ​രി​ച്ച​ത് 8092.83 കോ​ടി

ന്യൂ​ഡ​ൽ​ഹി: സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ മി​നി​മം ബാ​ല​ന്‍​സ് സൂ​ക്ഷി​ക്കാ​ത്ത​തി​ന് രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഇടാക്കിയത് കോടികൾ. 2022-23 മു​ത​ല്‍ 2024-25 വ​രെ​യു​ള്ള മൂ​ന്ന് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലാ​യി 8092.83 കോ​ടി രൂ​പ​യാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ ഈ ​ഇ​ന​ത്തി​ല്‍ മാ​ത്രം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളി​ല്‍‌നി​ന്ന് സ​മാ​ഹ​രി​ച്ച​ത്.

ഈ ​പി​ഴ​ത്തു​ക​ക​ള്‍ മൊ​ത്ത​മാ​യി എ​ഴു​തി​ത്ത​ള്ളാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ലോ​ക്‌​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. പി​ഴ​ത്തു​ക ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബാ​ങ്കു​ക​ള്‍​ക്ക് പൊ​തു​വാ​യ നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല ബാ​ങ്കു​ക​ളും സ്വ​മേ​ധ​യാ ഈ ​ചാ​ര്‍​ജു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യോ പ​രി​ഷ്‌​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ബാ​ങ്കിംഗ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ണ്ടാ​കു​ന്ന ചെ​ല​വ് നി​ക​ത്തു​ന്ന​തി​നാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. പി​ഴ ഈ​ടാ​ക്കി ലാ​ഭ​മു​ണ്ടാ​ക്കു​ക എ​ന്ന​ത​ല്ല ബാ​ങ്കു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ധ​ന്‍ യോ​ജ​ന അ​ക്കൗ​ണ്ടു​ക​ള്‍, ബേ​സി​ക് സേ​വിംഗ്‌​സ് ബാ​ങ്ക് ഡി​പ്പോ​സി​റ്റ് അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 72 കോ​ടി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് സൂ​ക്ഷി​ക്കാ​ത്ത​തി​ന് പി​ഴ ന​ല്‍​കേ​ണ്ട​തി​ല്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest News

Corehub Up